
വാരാണസി: ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സര്‍വ്വേയ്ക്ക് അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മുസ്ലിം വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. അഭിഭാഷകനായ നിസാം പാഷയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ ഗ്യാന്‍വാപി കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടത്.
‘അലഹബാദ് ഹൈക്കോടതി ഇന്ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവിനെതിരെ ഞങ്ങള്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ ഒരു ഇമെയില്‍ അയച്ചു. അവരെ സര്‍വ്വേയുമായി മുന്നോട്ട് പോകാനനുവദിക്കരുത്.’ നിസാം പാഷ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന നോട്ടീസുകളിൽ അധികാരത്തിന്റെ ഭീഷണി സ്വരം വേണ്ട: മനുഷ്യാവകാശ കമ്മീഷൻ
കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദ്, ക്ഷേത്രത്തിനു മേല്‍ പണിതതാണോ എന്നറിയാന്‍ സര്‍വ്വേ നടത്താന്‍ എഎസ്‌ഐയെ ചുമതലപ്പെടുത്തിയ ജില്ലാ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത്, ഗ്യാന്‍വാപി കമ്മിറ്റി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കകമാണ് ഈ നീക്കം.
Post Your Comments