Latest NewsKeralaNews

എ ഐ ക്യാമറ: വിഐപികൾക്ക് ഇളവില്ല, 328 സർക്കാർ വാഹനങ്ങൾക്ക് പിഴയിട്ടു

തിരുവനന്തപുരം: എ ഐ ക്യാമറയിൽ വിഐപികൾക്ക് ഇളവുണ്ടെന്ന ആരോപണം തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. 10 എംപിമാരുടെ വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി മന്ത്രി അറിയിച്ചു. 19 എംഎൽഎമാരുടെ വാഹനങ്ങൾക്കും പിഴ ചുമത്തിയിട്ടുണ്ട്. വിഐപി വാഹനങ്ങൾ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ട്. എംഎൽഎമാരുടേയും എംപിമാരുടേയും വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്കാണ് പിഴയിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ബാങ്ക് വിളിക്കുന്നത് കേട്ട് സന്ധ്യക്ക് നാമം ജപിക്കാനും ദീപം കൊളുത്താനുള്ള സമയമായെന്ന് ഓര്‍ക്കുന്നവരുടെ നാടാണിത്: ഷംസീർ

അതേസമയം, സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം, വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2022 ജൂലൈയിൽ റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നു. എന്നാൽ 2023 ജൂലൈയിൽ ഇത് 3316 ആയി കുറഞ്ഞു. ജൂൺ 5 മുതൽ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനങ്ങൾ കണ്ടെത്തി. 15,83,367 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തുവെന്നും അദ്ദേഹം വിശദീകരിച്ചു.

ഇനി മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചുതീർക്കണമെന്നും മന്ത്രി പ്രഖ്യാപിച്ചു. നിലവിലുള്ള പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകൂവെന്നും ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് കേസ്: പ്രധാന ബിനാമി അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button