കൊല്ലം: ഹൈന്ദവ വിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് എന്‍എസ്എസ് പ്രതിഷേധം നടത്തുന്നതിനിടെ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പേരില്‍ അര്‍ച്ചന. ഇടമുളക്കല്‍ മണികണ്‌ഠേശ്വര മഹാദേവ ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. കൊല്ലം ഇടമുളക്കല്‍ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പര്‍ കരയോഗത്തിന്റെ പ്രസിഡന്റ് അഞ്ചല്‍ ജോബാണ് സ്പീക്കര്‍ക്ക് വേണ്ടി ശത്രുസംഹാര അര്‍ച്ചന നടത്തിയത്. എന്‍എസ്എസ് സ്പീക്കര്‍ക്കെതിരെ നാമജപ സംഗമം നടത്തുന്നതിനിടെയാണ് പൂജ നടത്തിയത്.
അതേസമയം, മിത്തുകളെ ശാസ്ത്രമായി വ്യാഖ്യാനിച്ച് പഠിപ്പിക്കുന്നതിനെതിരെയുള്ള സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസംഗവുമായി ബന്ധപ്പെട്ടാണ് എന്‍എസ്എസിന്റെ സമരം. ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുകയാണ് എന്‍എസ്എസ്. നാമജപ ഘോഷയാത്രയും നടത്തുന്നുണ്ട്. സ്പീക്കറിന്റേത് ചങ്കില്‍ തറച്ച പ്രസ്താവനയാണെന്നും പരാമര്‍ശത്തിന് പിന്നില്‍ ഹൈന്ദവ വിരുദ്ധതയെന്നും വിശ്വാസ സംരക്ഷണത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും ഒപ്പം നില്‍ക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments