Latest NewsKeralaNews

കുഴൽപ്പണവേട്ട: ചെക്ക്‌പോസ്റ്റിൽ 1 കോടി 12 ലക്ഷം രൂപ പിടിച്ചെടുത്തു

കണ്ണൂർ: ചെക്ക്‌പോസ്റ്റിൽ കുഴൽപ്പണ വേട്ട. കണ്ണൂർ കൂട്ടുപ്പുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലാണ് 1 കോടി 12 ലക്ഷം രൂപ കുഴൽപ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. പളനി മുരുകൻ, വിഷ്ണു, ആർ മുത്തു, സുടലൈ മുത്തു, സെന്തിൽ കുമാരൻ എന്നീ തമിഴ്നാട് സ്വദേശികളാണ് എക്‌സൈസ് പിടിയിലായത്. ടൂറിസ്റ്റ് യാത്രാ ബസിൽ ചെക്‌പോസ്റ്റ് എക്‌സൈസ് ഇൻസ്പെക്ടർ പി ടി യേശുദാസനും പാർട്ടിയും നടത്തിയ പരിശോധനയിലാണ് രേഖകൾ ഇല്ലാത്ത പണം കണ്ടെടുത്തത്. പ്രതികളെയും തൊണ്ടി മുതലുകളെയും തുടർ നടപടികൾക്കായി ഇരിട്ടി പോലീസിന് കൈമാറി.

Read Also: 200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉടൻ അംഗീകാരം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി നിറ്റാ ജലാറ്റിൻ ഗ്രൂപ്പ് സിഇഒ

സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ്, നിസാർ കൂലോത്ത്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സാജൻ. കെ. കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനോദ്. ടി ഒ, വിനേഷ്. വി എൻ എന്നിവരും ഉണ്ടായിരുന്നു.

Read Also: പളനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കാം: മദ്രാസ് ഹൈക്കോടതിയുടെ വിധി ശ്രദ്ധേയമാകുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button