KannurKeralaNattuvarthaLatest NewsNews

ഹയർ സെക്കന്‍ഡറി സ്കൂളിൽ റാഗിങ്: ഷൂ ഇട്ട് സ്കൂളിൽ ചെന്ന പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

പ്ലസ് വൺ വിദ്യാർത്ഥി പെർമുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീൽ ഷെഹ്സാദിനെയാണ് മർദ്ദിച്ചത്

കാസർ​ഗോഡ്: കാസർഗോഡ് ബേക്കൂർ ഹയർ സെക്കന്‍ഡറി സ്കൂളിൽ റാഗിങെന്ന് പരാതി. പ്ലസ് വൺ വിദ്യാർത്ഥി പെർമുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീൽ ഷെഹ്സാദിനെയാണ് മർദ്ദിച്ചത്. സ്കൂളിൽ ഷൂ ഇട്ട് വന്നതിന് പ്ലസ് ടു വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. വിദ്യാർത്ഥിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : അല്ലാഹു മിത്താണെന്ന് പറയാന്‍ ധൈര്യമുണ്ടോ? ഉണ്ടാകില്ല,അങ്ങനെ പറഞ്ഞാല്‍ ഷംസീറിന്റെ കൈയ്യും കാലും വെട്ടും: കെ സുരേന്ദ്രന്‍

ചൊവ്വാഴ്ച്ച വെെകുന്നേരമാണ് സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥികൾ ഷൂ ഇടാൻ പാടില്ലെന്നും ചെരുപ്പ് ഇട്ടു വരണമെന്നും പറ‍ഞ്ഞായിരുന്നു മർദ്ദനം. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്നാണ് മർദിച്ചത്.

Read Also : ഓംകാരത്തിന്റെ പ്രതീകമാണ് ഗണപതി, ഇസ്‌ലാം, ക്രിസ്തുമതത്തെപോലെ ഒരു വ്യക്തി സ്ഥാപിച്ചതല്ല ഹിന്ദുമതം: ശ്രീകുമാരൻ തമ്പി

വിദ്യാർത്ഥിയെ സ്കൂൾ അധ്യാപകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും നെഞ്ചിലും അടി കിട്ടിയിട്ടുണ്ട് എന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button