Life Style

കരളിന്റെ ആരോഗ്യത്തിനായി കഴിക്കാം ഈ നാല് പച്ചക്കറികള്‍

കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

 

കരളിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ബീറ്റ്‌റൂട്ട് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും നാരുകളും ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. നൈട്രേറ്റുകളാല്‍ സമ്പന്നമായ ബീറ്റ്‌റൂട്ട് നല്ലൊരു ആന്റി ഓക്‌സിഡന്റ് കൂടിയാണ്. ഇവ കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

രണ്ട്…

ബ്രൊക്കോളിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളാന്‍ സഹായിക്കും. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മൂന്ന്…

ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ കോളിഫ്‌ളവര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വിറ്റാമിന്‍ സി യുടെ മുഖ്യ സ്രോതസാണിത്. കൂടാതെ ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ഇതിലുണ്ട്. ഇവ കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.

നാല്…

കാബേജ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒരു ക്രൂസിഫറസ് പച്ചക്കറിയാണ് കാബേജ്. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ ധാരാളമാണ്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. ഇവയും കരളിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button