ലക്‌നൗ: 23 വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായ കൊടുംകുറ്റവാളി 101 കിലോ തൂക്കം വരുന്ന മണി ക്ഷേത്രത്തിലേയ്ക്ക് നല്‍കി പ്രായശ്ചിത്തം, ഷാജഹാന്‍പൂരിലാണ് സംഭവം. നജ്ജു ഗുജ്ജാര്‍ എന്ന കുറ്റവാളിയാണ് ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി ബ്രഹ്മദേവ് ക്ഷേത്രത്തില്‍ 101 കിലോ തൂക്കമുള്ള മണി സമര്‍പ്പിച്ചത്.
Read Also: പൊലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ പ്ലാസ്റ്റിക്കിൽ പൊതി കണ്ടെത്തി
1999-ല്‍ മൂന്ന് സബ് ഇന്‍സ്പെക്ടര്‍മാരെയും ഒരു കോണ്‍സ്റ്റബിളിനെയും വെടിവെച്ചുകൊന്നതുള്‍പ്പെടെ നിരവധി കേസുകളാണ് ഇയാളുടെ പേരിലുണ്ടായിരുന്നത്.
പൊലീസ് സൂപ്രണ്ട് അശോക് കുമാര്‍ മീണ പറയുന്നതനുസരിച്ച്, ഷാജഹാന്‍പൂര്‍ ജില്ലയില്‍ നജ്ജുവിനെതിരെ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ബറേലി സെന്‍ട്രല്‍ ജയിലിലേക്ക് അയച്ച 1999-ലെ കൊലപാതക കേസും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് എസ്പി പിടിഐയോട് പറഞ്ഞു. ‘1999-ല്‍ നജ്ജു മൂന്ന് സബ് ഇന്‍സ്പെക്ടര്‍മാരെയും ഒരു കോണ്‍സ്റ്റബിളിനെയും വെടിവച്ചു കൊന്നു. പിന്നീട് ഇയാള്‍ കീഴടങ്ങി. അന്നുമുതല്‍ അദ്ദേഹം ബറേലി സെന്‍ട്രല്‍ ജയിലിലായിരുന്നു’- മീണ പറഞ്ഞു.
Post Your Comments