ന്യൂഡല്‍ഹി: ഹൈന്ദവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഹൈന്ദവരോട് മാപ്പ് അപേക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ‘കേരളത്തില്‍ ഹൈന്ദവ വിശ്വാസത്തെ അപമാനിക്കുമ്പോള്‍ ആരും ബസ് കത്തിക്കുന്നില്ല, ആരും കൊല്ലപ്പെടുന്നില്ല, ഒരിടത്തും അക്രമമില്ല. പക്ഷേ അത് നമ്മുടെ വിശ്വാസത്തെ അപമാനിക്കുന്നതിനോ ഹൈന്ദവ ദൃഢനിശ്ചയത്തെ പരീക്ഷിക്കുന്നതിനോ ഉള്ള അവസരമായി പിണറായി വിജയന്റെ കൂട്ടാളികള്‍ കാണരുത്. എങ്കില്‍ അത് ഹിന്ദുക്കളെക്കുറിച്ചുള്ള തികച്ചും തെറ്റായ, അപകടകരമായ ഒരു കണക്കുകൂട്ടലാകും’, രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് തൊടുപുഴ പുതുക്കുളം നാഗരാജ ക്ഷേത്രത്തിലെ ഗണപതി വിഗ്രഹത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. എഎന്‍ ഷംസീറിനെതിരെ എന്‍എസ്എസ് ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് ഗണപതി വിഗ്രഹത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനയും നടത്തിയത്.
Post Your Comments