സംസ്ഥാനത്ത് ഇന്ന് സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,320 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർദ്ധിച്ച് 5,540 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് വീണ്ടും വർദ്ധിച്ചിരിക്കുന്നത്. ഇന്നലെ ഒരു പവന് 80 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 10 രൂപയുമാണ് കുറഞ്ഞത്.
ആഗോളതലത്തിൽ താഴ്ചയിലാണ് സ്വർണവ്യാപാരം നടക്കുന്നതെങ്കിലും, ആഭ്യന്തര വിപണിയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ ട്രോയ് ഔൺസിന് 3.22 ഡോളർ താഴ്ന്ന് 1,960.85 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ കരുത്താർജ്ജിക്കുമ്പോൾ സ്വർണത്തിൽ വാങ്ങൽ നടത്താമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിൽ കേന്ദ്രബാങ്കുകൾ വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് സ്വർണത്തിന്റെ ഡിമാൻഡ് ഉയരാൻ കാരണമായിട്ടുണ്ട്.
Also Read: അഞ്ച് വയസുകാരിയുമായി യുവതി പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം, ഭർതൃകുടുംബം കീഴടങ്ങി
സ്വർണവിലയോടൊപ്പം സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് ഒരു രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം വെളളിക്ക് 81 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
Post Your Comments