KottayamKeralaNattuvarthaLatest NewsNews

അ​ക്ര​മി​സം​ഘം യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽപ്പിച്ചതായി പരാതി

ത​ല​യാ​ഴം പു​ന്ന​പ്പു​ഴി സ്വ​ദേ​ശി അ​ഖി​ലി​നാ​ണ് (27) കു​ത്തേ​റ്റ​ത്

ത​ല​യാ​ഴം: സം​ഘം ചേ​ർ​ന്നെ​ത്തി​യ അ​ക്ര​മി​സം​ഘം യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽപ്പിച്ചതായി പരാതി. ത​ല​യാ​ഴം പു​ന്ന​പ്പു​ഴി സ്വ​ദേ​ശി അ​ഖി​ലി​നാ​ണ് (27) കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ അ​ക്ര​മി​സം​ഘം വ​ന്ന ബൈ​ക്കു​ക​ളി​ൽ ഒ​ന്ന് അ​ടി​ച്ചു​ത​ക​ർ​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഖി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാണ് സംഭവം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴോ​ടെ പു​ന്ന​പ്പു​ഴി ജ​ങ്​​ഷ​നി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ത​ല​യാ​ഴം തൃ​പ്പ​ക്കു​ടം ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പ​ത്തെ കു​ള​ത്തി​ൽ പു​ന്ന​പ്പു​ഴി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ കു​ളി​ക്കു​ന്ന​തി​നി​ടെ പു​ത്ത​ൻ​പാ​ലം ഭാ​ഗ​ത്തു ​നി​ന്നു​ വ​ന്ന സു​ഹൃ​ത്താ​യ യു​വാ​വി​ന്റെ ചെ​രു​പ്പ്​ കു​ള​ത്തി​ലെ​റി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി ഒ​ന്ന​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം പു​ത്ത​ൻ​പാ​ലം സ്വ​ദേ​ശി​യും സു​ഹൃ​ത്തു​ക​ളും പു​ന്ന​പ്പു​ഴി ജ​ങ്​​ഷ​നി​ലെ​ത്തി പു​ന്ന​പ്പു​ഴി സ്വ​ദേ​ശി​ക​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

Read Also : ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും നീക്കണമെന്ന് നിർദ്ദേശം

ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​ർ വാ​ക്കേ​റ്റ​ത്തി​നു​ശേ​ഷം പി​രി​യു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത അ​ഖി​ൽ എ​ന്താ​ണ് പ്ര​ശ്ന​മെ​ന്നാ​രാ​ഞ്ഞ് സ്ഥ​ല​ത്തേ​ക്കു​വ​ന്ന​ത്. അ​ഖി​ൽ വ​ന്ന് വി​വ​രം തി​ര​ക്കി​യ​തി​ൽ പ്ര​കോ​പി​ത​രാ​യി അ​ക്ര​മി​ക​ൾ അ​ഖി​ലി​നെ ബി​യ​ർ കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച​ശേ​ഷം ക​ത്തി​കൊ​ണ്ട്​ കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.

നി​ര​വ​ധി ആ​ക്ര​മ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പു​ത്ത​ൻ​പാ​ലം, വേ​രു​വ​ള്ളി, മു​ച്ചൂ​ർ​ക്കാ​വ്, ഇ​ട​യാ​ഴം കോ​ള​നി എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ത്തോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button