![](/wp-content/uploads/2023/08/septic.jpg)
അടിമാലി: അടിമാലി മാർക്കറ്റിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നതായി പരാതി. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് ജനം മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ്.
പഞ്ചായത്തിന്റെ മന്നാങ്കാല ജങ്ഷനിലെ മാംസ-മത്സ്യ മാർക്കറ്റിലെ പൊതുശൗചാലയത്തിലെ സെപ്റ്റിക് ടാങ്കാണ് നിറഞ്ഞത്. മഴ പെയ്യുമ്പോഴാണ് കൂടുതൽ മലിനജലമൊഴുകുന്നത്. ഇത് ഒഴുകി തോട്ടിലെത്തുകയും ചെയ്യുന്നു. ഇതുമൂലം ജനങ്ങൾ മാർക്കറ്റിൽ എത്താൻ മടിക്കുകയാണ്.
വ്യാപാരികൾക്ക് കട തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കൂടാതെ, മാർക്കറ്റിലെ ആധുനിക അറവുശാലയിലെ മാലിന്യം ഇതിനോട് ചേർന്ന തോട്ടിലേക്ക് ഒഴുക്കുകയും ചെയ്യുന്നു.
Post Your Comments