പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടിക്ക് നല്‍കിയ കത്തില്‍ പറയുന്നു. രാജിക്കത്ത് ജില്ലാ എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. അതേസമയം, മുഹ്‌സിനെതിരെ കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ട്. വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുഹ്‌സിനെ നേരത്തെ എക്‌സിക്യൂട്ടീവില്‍ നിന്ന് തരം താഴ്ത്തിയിരുന്നു.
Read Also: ബൈക്ക് കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
മുഹ്‌സിനെതിരെ നടപടിയെടുത്തതില്‍ സിപിഐയില്‍ അമര്‍ഷം പുകയുന്നുണ്ട്. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയില്‍ നിന്ന് രാജിക്ക് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പട്ടാമ്പി എംഎല്‍എ മുഹമദ് മുഹ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് നീക്കം.
കാനം പക്ഷക്കാരനായ സിപിഐ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുത്തതെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. കാനം രാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കഴിഞ്ഞ സമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെട്ടിരുന്നു. കെ.ഇ ഇസ്മായില്‍ വിഭാഗം മണ്ഡലം കമ്മിറ്റിയില്‍ മുന്‍തൂക്കം നേടിയിരുന്നു. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ കാനം പക്ഷത്തിന്റെ ഒപ്പമല്ല.
Post Your Comments