Latest NewsNewsIndia

ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ 4 മരണം; സ്കൂളുകൾക്ക് അവധി, ഇന്റർനെറ്റ് നിരോധനം

ഗുരുഗ്രാം: ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ മതപരമായ ഘോഷയാത്രയ്ക്കിടെ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ നാല് മരണം. രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ നാല് പേർ ആണ് കൊല്ലപ്പെട്ടത്, സംഘർഷത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. നൂഹിൽ മൂന്ന് പേരും ഗുരുഗ്രാമിൽ 2 പേരും കൊല്ലപ്പെട്ടു. ഗുരുഗ്രാമിലെ സെക്ടർ 56ൽ നിർമാണത്തിലിരിക്കുന്ന പള്ളിക്ക് പുറത്ത് തിങ്കളാഴ്ച രാത്രിയാണ് രണ്ട് പേർ ആക്രമിക്കപ്പെട്ടത്.

ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ മതപരമായ ഘോഷയാത്രയെ ഒരുകൂട്ടം ആളുകൾ തടയാൻ ശ്രമിച്ചപ്പോഴാണ് ആദ്യം സംഘർഷം ഉണ്ടായത്. റാലിക്ക് നേരെ കല്ലേറുണ്ടായതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ടു കാറുകള്‍ അഗ്നിക്കിരയാക്കി.

സംഘർഷത്തെ തുടർന്ന്, പ്രദേശത്ത് ഇന്റർനെറ്റ് നിരോധിച്ചു. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ വിഭാഗങ്ങളും സമാധനത്തോടെയും ഒത്തൊരുമയോടെയും പോകണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ അറിയിച്ചു. നൂഹ്, സോഹ്ന, സമീപ ജില്ലകളിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഹരിയാന സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. അർദ്ധസൈനിക വിഭാഗത്തിന്റെ 13 കമ്പനികൾ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഫരീദാബാദ്, പൽവാൽ, ഗുരുഗ്രാം എന്നിവിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button