കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. കേസിലെ പ്രതി അസഫാക് ആലം കൊടുംക്രിമിനലെന്ന് റിപ്പോർട്ട്. ഇയാൾ നേരത്തെയും പീഡനക്കേസിൽ പ്രതിയായിട്ടുണ്ട്. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു. 2018 ൽ ഇയാളെ ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു.
അസ്ഫാക്കിനെ തിരിച്ചറിഞ്ഞതായി പ്രധാന സാക്ഷിയായ താജുദ്ദീൻ തിരിച്ചറിയൽ പരേഡിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുഞ്ഞുമായി പ്രതി ആലുവ മാർക്കറ്റിലേക്ക് പോകുന്നത് താജുദ്ദീൻ കണ്ടിരുന്നു. ആരുടെ കുഞ്ഞാണിതെന്നും എന്തിനാണ് മാർക്കറ്റിലേക്ക് വന്നതെന്നും ചോദിച്ച് താജുദ്ദീൻ പ്രതിയെ ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാൽ തന്റെ കുഞ്ഞാണെന്നും മദ്യപിക്കാൻ വന്നതാണെന്നുമായിരുന്നു പ്രതിയുടെ മറുപടി. ഇത് സത്യമെന്ന് താജുദ്ദീൻ വിശ്വസിച്ചുവെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു.
അതേസമയം, മൂന്നു സാക്ഷികളാണ് തിരിച്ചറില്‍ പരേഡില്‍ എത്തിയത്. മൂന്നൂ സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞു. ആലുവ സബ്ജയിലില്‍ വച്ച് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് പ്രധാന സാക്ഷി താജുദീന്‍ പറഞ്ഞു. സിഐടിയു തൊഴിലാളിയായ താജുദീനാണ് മാര്‍ക്കറ്റിലേക്ക് പ്രതി കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടത്. പ്രതി കുട്ടിയുമായി ബസില്‍ കയറിയപ്പോള്‍ ബസിലുണ്ടായിരുന്ന യാത്രക്കാരി സുസ്മിത, കണ്ടക്ടര്‍ സന്തോഷ് എന്നിവരാണ് മറ്റു രണ്ട് സാക്ഷികള്‍. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം.
Post Your Comments