ThiruvananthapuramLatest NewsKeralaNattuvarthaNews

ന​ക്ഷ​ത്ര ആ​മ​ക​ളെ ക​ട​ത്താ​ൻ ശ്ര​മം: മൂന്നുപേർ പിടിയിൽ

മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി​ക​ളാ​യ സ​ജി​ത് (38), അ​രു​ൺ​കു​മാ​ർ (39) തൃ​ശൂ​ർ സ്വ​ദേ​ശി സ​ന്തോ​ഷ് (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

പാ​ലോ​ട്: ന​ക്ഷ​ത്ര ആ​മ​ക​ളെ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ന്നുപേ​ർ അറസ്റ്റിൽ. മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി​ക​ളാ​യ സ​ജി​ത് (38), അ​രു​ൺ​കു​മാ​ർ (39) തൃ​ശൂ​ർ സ്വ​ദേ​ശി സ​ന്തോ​ഷ് (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഫോ​റ​സ്റ്റ് ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡും, ചു​ള്ളി​മാ​നൂ​ർ ഫോ​റ​സ്റ്റ് ഫ്ല​യിം​ഗ് സ്​പെഷ​ൽ സ്ക്വാ​ഡും ചേ​ർ​ന്നാണ് പി​ടി​കൂ​ടിയത്.

Read Also : ആകാശത്ത് ഇന്ന് സൂപ്പര്‍ മൂണ്‍ പ്രതിഭാസം, ഇന്ത്യയിലും ദൃശ്യമാകും: വിശദാംശങ്ങള്‍ ഇങ്ങനെ

ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് ന​ക്ഷ​ത്ര ആ​മ​ക​ളും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച കാ​റും പി​ടി​ച്ചെടുത്തത്. ഫോ​റ​സ്റ്റ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ടം ച​ന്ത​വി​ള ആ​മ്പ​ല്ലൂ​ർ എ​ന്ന സ്ഥ​ല​ത്തു നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന്, ഇ​വ​രെ പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സി​ൽ എ​ത്തി​ച്ചു. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ന​ക്ഷ​ത്ര ആ​മ​ക​ൾ സം​ര​ക്ഷി​ത പ​ട്ടി​ക അ​നു​സ​രി​ച്ച് നി​ല​വി​ൽ പ​ട്ടി​ക ഒ​ന്നി​ലാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.​

Read Also : ആയുധപരിശീലനവും കായിക പരിശീലനവും: പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി

അ​ന​ധി​കൃ​ത മൃ​ഗ​ക​ട​ത്തു വി​പ​ണി​യി​ൽ ന​ക്ഷ​ത്ര ആ​മ​ക​ൾ​ക്ക് പ്രി​യ​മേ​റെ​യാ​ണെ​ന്നും ഇ​തി​ന്‍റെ ഇ​റ​ച്ചി​ക്ക് ഔ​ഷ​ധ ഗു​ണ​മു​ണ്ടെ​ന്ന അ​ന്ധ​വി​ശ്വാ​സ​മാ​ണ് ക​ട​ത്തി​ന് പി​ന്നി​ലു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടാ​കും എ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ​ർ ര​മ്യ പ​റ​ഞ്ഞു. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button