Latest NewsKeralaNews

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: പ്രതി അന്വേഷണവുമായി സഹകരിക്കില്ലെന്ന് പ്രോസിക്യൂഷൻ

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 10 ദിവസമാണ് കസ്റ്റഡി കാലാവധി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Read Also: ആയുധപരിശീലനവും കായിക പരിശീലനവും: പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി

ഇത് കണക്കിലെടുത്ത കോടതി ഓഗസ്റ്റ് 10 വരെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിൽ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസ്ഫാക് ആലം എന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2018ൽ ഡൽഹി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അസ്ഫാക് ആലത്തിനെ അറസ്റ്റ് ചെയ്തിരുന്നു.

Read Also: രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button