ബിഗ് ബോസിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥികൂടിയായ നടി പൂജാ ഭട്ട് തന്റെ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. വിവാഹമോചനം നടന്നത് മുൻഭര്‍ത്താവിന്റെ കുഴപ്പം കൊണ്ടല്ലെന്നും പൂജ പറയുന്നു. സഹ മത്സരാര്‍ത്ഥിയായ ജിയ ശങ്കറിനോടാണ് പൂജ തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവച്ചത്.
‘ജിയ… നിങ്ങളോട് തുറന്ന് ഞാനൊരു കാര്യം പറയട്ടെ… ഞാൻ എന്റെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതും വിവാഹമോചനം നേടിയതുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും താഴ്ന്ന ഘട്ടം. അത് പൂര്‍ണമായും എന്റെ തീരുമാനമായിരുന്നു. ആ ബന്ധം തുടരാൻ തോന്നാത്തതിനാല്‍ എനിക്ക് എന്നോട് തന്നെ കള്ളം പറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഒന്നുകില്‍ എന്റെ ജീവിതം സുഖമായി ജീവിക്കണോ അല്ലെങ്കില്‍ 10 മുതല്‍ 11 വര്‍ഷം വരെ പഴക്കമുള്ള എന്റെ ബന്ധം നിലനിര്‍ത്തണോ എന്ന തരത്തില്‍ രണ്ടില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥ വന്നു. എന്റെ ഭര്‍ത്താവ് ഒരു മോശം വ്യക്തിയല്ല. പക്ഷെ, വിവാഹ ബന്ധം അവസാനിപ്പിക്കേണ്ടിവന്നു’.
’11 വര്‍ഷം പഴക്കമുള്ള ബന്ധമാണ്. അത് ഇല്ലാതായപ്പോള്‍ ഞാൻ മരിക്കുമെന്ന് തോന്നി. എന്റെ വേദന മറയ്ക്കാൻ ഞാൻ അതിന് ശേഷം എന്താണ് ചെയ്യേണ്ടത് എന്ന തോന്നലായി. മാത്രമല്ല ആളുകള്‍ ജീവിതത്തെ കുറിച്ച് ചോദിക്കാനും തുടങ്ങിയപ്പോള്‍ മദ്യത്തിന് പിന്നില്‍ ഒളിച്ചു. കൂടുതല്‍ സ്വതന്ത്രയായി എന്നെത്തന്നെ കണ്ടെത്തണമെന്ന് കരുതിയെങ്കിലും ഞാൻ കൂടുതല്‍ മോശമായ മേഖലയിലേക്ക് ആ സമയത്ത് എത്തിപ്പെട്ടു’, പൂജ പറഞ്ഞു.
2014ലാണ് മനീഷ് മഖിജയുമായുള്ള വിവാഹബന്ധം പൂജ ഭട്ട് വേര്‍പ്പെടുത്തിയത്.
Post Your Comments