KeralaLatest NewsNews

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിച്ചു, കടലിലേക്ക് കുതിച്ച് യാനങ്ങൾ

ചെമ്മീൻ ഇനങ്ങളായ കഴന്തൻ, കരിക്കാടി എന്നിവയാണ് കൂടുതലായും പ്രതീക്ഷിക്കുന്നത്

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ കടലിലേക്ക് കുതിച്ച് യാനങ്ങൾ. 50 ദിവസം നീണ്ട ട്രോളിംഗ് നിരോധനമാണ് ഇന്ന് നീങ്ങിയത്. നീണ്ടകര പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് കെട്ടിയിരുന്ന ചങ്ങല നീക്കിയതോടെയാണ് യന്ത്രവൽകൃത ബോട്ടുകളും, വള്ളങ്ങളും ഇന്ന് ചാകര തേടി കടലിലേക്ക് കുതിച്ചത്. ചെമ്മീൻ ഇനങ്ങളായ കഴന്തൻ, കരിക്കാടി എന്നിവയാണ് കൂടുതലായും പ്രതീക്ഷിക്കുന്നത്. ചെറിയ ബോട്ടുകൾ ഒരു ദിവസത്തിനുള്ളിൽ തന്നെ മടങ്ങിയെത്തുന്നതാണ്. അതേസമയം, വലിയ ബോട്ടുകൾ തിരികെയെത്താൻ പരമാവധി 3 ദിവസം വരെ എടുക്കും.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴ കുറഞ്ഞത് മത്സ്യ ലഭ്യതയെ ബാധിക്കുമോ എന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ട്രോളിംഗ് നിരോധനത്തിന് തൊട്ടുമുൻപുള്ള മാസങ്ങളിൽ മത്സ്യ ലഭ്യത താരതമ്യേന കുറഞ്ഞിരുന്നു. ദിവസങ്ങൾ നീണ്ട ഒരുക്കത്തിന് ശേഷമാണ് ബോട്ടുകൾ സർവീസ് ആരംഭിക്കുന്നത്. ഭൂരിഭാഗം പേരും പുതിയ വലകൾ വാങ്ങുകയും, ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ കടലിലേക്ക് ഇറങ്ങുന്ന ബോട്ടുകൾ പിടിച്ചെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ലൈഫ് ജാക്കറ്റ് ഉപയോഗിക്കാത്തവർക്കെതിരെയും നടപടി സ്വീകരിക്കും.

Also Read: മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button