
കൊച്ചി: കൊച്ചിയിൽ വാഹനമോഷ്ടാക്കൾ പൊലീസ് പിടിയിൽ. മുളവുകാട് ഡിപി വേൾഡിന് സമീപത്തു നിന്നും ബൈക്ക് മോഷ്ടിച്ച ആലുവ മുപ്പത്തടം കോതമംഗലത്തറയിൽ വീട്ടിൽ സഞ്ജയ് (22), നോർത്ത് പറവൂർ കൈതാരം മാളിയേക്കൽ വീട്ടിൽ ആഷിഖ് (23) എന്നിവരാണ് പിടിയിലായത്. മുളവുകാട് പൊലീസാണ് ഇവരെ പിടികൂടിയത്.
വല്ലാർപാടത്തു കണ്ടെയ്നർ ഡ്രൈവറായ ആലുവ സ്വദേശിയുടെ ബൈക്ക് ആണ് ഇവർ മോഷ്ടിക്കപ്പെട്ടത്. മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന പ്രതികളെ തന്ത്രപരമായ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
സഞ്ജയിനെ കൊല്ലത്തു നിന്നും ആഷിഖിനെ ചേരാനല്ലൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments