
കല്‍പ്പറ്റ: അനധികൃത വില്‍പ്പന നടത്താന്‍ എത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മൂലങ്കാവ് നായ്‌ക്കെട്ടി ഇല്ലിച്ചോട് വട്ടപ്പാട്ടില്‍ വീട്ടില്‍ വി എസ് ഷൈജു(39) ആണ് പിടിയിലായത്.
Read Also : ശക്തമായ ശരീര വേദനയും ചുമയും,നൗഷാദ് കേസില്‍ ജാമ്യത്തിലിറങ്ങിയ അഫ്സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇരുപത് ലിറ്റര്‍ മദ്യവുമായാണ് ഇയാൾ പിടിയിലായത്. ഇയാള്‍ മദ്യം കൊണ്ടുപോകാനായി ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ജില്ല എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നെന്മേനി എടക്കല്‍ ഭാഗത്ത് നടത്തിയ പരിശോധനക്കിടെയാണ് മദ്യക്കടത്ത് കണ്ടെത്തിയത്.
Read Also : സരിദേവിയുടെ വധശിക്ഷ നടപ്പാക്കി: 20 വര്‍ഷത്തിനിടെ തൂക്കിലേറ്റപ്പെട്ട ആദ്യവനിത
പ്രിവന്റീവ് ഓഫീസര്‍ എം.ബി. ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി. രഘു, എംസി സനൂപ്, സി അന്‍വര്‍, കെആര്‍. ധന്വന്ത് ബി ആര്‍ രമ്യ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ ബത്തേരി റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി.
Post Your Comments