അഞ്ചല്‍: പിക്കപ്പില്‍ തടി കയറ്റി വാഹനം മുന്നോട്ടു എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഹുക്കില്‍ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. പത്തടി കൈതക്കാട് പുത്തന്‍വീട്ടില്‍ മനാഫ് (49) ആണ് മരിച്ചത്.
Read Also : ‘ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്ന് പറഞ്ഞ് പലരും വന്നില്ല, ആരായാലും മനുഷ്യനല്ലേ? പൂജാരിയായി ഞാൻ വന്നു’
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഏരൂര്‍ പത്തടി തോലൂർ ഭാഗത്തായാണ് അപകടം ഉണ്ടായത്. ലോഡ് കയറ്റി കയര്‍ കെട്ടാനായുള്ള ഹുക്കില്‍ മനാഫ് കുരുങ്ങുകയായിരുന്നു. തുടയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരിക്കേറ്റ മനാഫിനെ ആദ്യം അഞ്ചലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന്, തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
എന്നാൽ, ആശുപത്രിയില്‍ എത്തിക്കവേ വഴിമധ്യേ മനാഫ് മരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത ഏരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments