ഈരാറ്റുപേട്ട: ജില്ലയിലെ വിവിധ ഇടങ്ങളിൽ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ സ്ഥിരം കുറ്റവാളികളായ നാലുപേർ അറസ്റ്റിൽ. ഈലക്കയം ഭാഗത്ത് ചിയാലിൽ വീട്ടിൽ സുൽഫിക്കർ (33), കണ്ണുപറമ്പിൽ വീട്ടിൽ അജ്മൽ ഷാ (28), നിലമ്പൂർ ജനതപ്പടി ഭാഗത്ത് അക്കരപ്പീടികയിൽ വീട്ടിൽ ഷഫീഖ് (33), നിലമ്പൂർ ചെറുവത്തുകുന്ന് ഭാഗത്ത് വലിയപറമ്പത്ത് വീട്ടിൽ വി.പി. നബീൽ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Also : അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് പോക്സോ ഉൾപ്പെടെ 9 വകുപ്പുകൾ
ഈരാറ്റുപേട്ടയിലെ ലോഡ്ജില്‍ മുറിയിൽ നിന്നാണ് ഇവർ പിടിയിലായത്. കവർച്ചക്ക് പദ്ധതി തയ്യാറാക്കുന്നതിനിടെ നടത്തിയ പരിശോധനയിലാണ് നാലുപേരും പിടിയിലായതെന്ന് ഈരാറ്റുപേട്ട പൊലീസ് പറഞ്ഞു. സുൽഫിക്കറിനെതിരെ കാഞ്ഞാർ, ഈരാറ്റുപേട്ട സ്റ്റേഷനുകളിലും അജ്മൽ ഷാക്കെതിരെ ഈരാറ്റുപേട്ട സ്റ്റേഷനിലും ഷഫീക്കിനെതിരെ നിലമ്പൂർ, കർണാടകയിലെ മദനായകഹള്ളി സ്റ്റേഷനിലും നബീലിനെതിരെ നിലമ്പൂർ സ്റ്റേഷനിലും ക്രിമിനൽ കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു.
എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വി.വി. വിഷ്ണു, പി.എം. ബ്രഹ്മദാസ്, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഒമാരായ ജോബി ജോസഫ്, അനിൽകുമാർ, സന്ദീപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments