ഇന്ത്യൻ വിപണിയിൽ അതിവേഗം ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ബഡ്ജറ്റ് റേഞ്ചിൽ ആകർഷണീയമായ ഫീച്ചറുകളാണ് റിയൽമി സ്മാർട്ട്ഫോണുകളുടെ പ്രധാന പ്രത്യേകത. നിലവിൽ, നിരവധി തരത്തിലുള്ള ഹാൻഡ്സെറ്റുകൾ റിയൽമി പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോണാണ് റിയൽമി സി33. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഒക്ട-കോർ യുണിസോക്ക് ടി612 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി ലൈഫും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 10,499 രൂപയാണ്.
Post Your Comments