Latest NewsKeralaNews

അസ്ഫാക്ക് സ്ഥിരമായി ലൈംഗിക വൈകൃതങ്ങള്‍ നിറഞ്ഞ വീഡിയോ കാണുന്ന ശീലക്കാരനും കടുത്ത മദ്യപാനിയുമാണെന്ന് പൊലീസ്

കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ലൈംഗിക വൈകൃതത്തിന് അടിമ. ഇയാള്‍ക്ക് ലൈംഗിക വൈകൃതം നിറഞ്ഞ വീഡിയോകള്‍ കാണുന്ന ശീലമുണ്ടായിരുന്നെന്നും മദ്യപിച്ചു റോഡില്‍ കിടക്കുന്നതും ആളുകളുമായി തര്‍ക്കമുണ്ടാക്കുന്നതും പതിവായിരുന്നെന്നും പൊലീസ് പറയുന്നു. പ്രതിയുടെ പൂര്‍വകാല ചരിത്രം അന്വേഷിക്കുന്നതിന്റെ ഭാഗമായി ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ട് ബിഹാറിലേക്ക് അന്വേഷണ സംഘം പോകും.

Read Also: ‘അ​തി​ഥി ആ​പ്പ്’ അ​ടു​ത്ത മാ​സം മു​ത​ല്‍, അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി പു​തി​യ നി​യ​മം കൊ​ണ്ടു​വരും

പെണ്‍കുട്ടിയുടെ വീടിന് സമീപം അസ്ഫാക്ക് താമസിക്കാനെത്തിയത് രണ്ടു ദിവസം മുമ്പാണ്. കുട്ടിയുടെ വീട് പ്രതിക്ക് തന്റെ വീടിന്റെ മുകള്‍നിലയില്‍ നിന്ന് നോക്കിയാല്‍ വ്യക്തമായി കാണാമായിരുന്നു. കുട്ടിയെ രണ്ടു ദിവസമായി ഇയാള്‍ നിരീക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം.

വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലാകുന്നതു മുതല്‍ പ്രതി മൊഴി മാറ്റിയത് പത്തു തവണയാണ്. കടുത്ത മദ്യ ലഹരിയിലായിരുന്ന ഇയാള്‍ കുട്ടിയെ അറിയില്ലെന്നു ആദ്യം പറഞ്ഞു. കുട്ടിക്ക് ജ്യൂസ് നല്‍കി വീട്ടിലാക്കിയെന്ന് പിന്നീട് പറഞ്ഞു. പണം വാങ്ങി മറ്റൊരാള്‍ക്ക് കുട്ടിയെ നല്‍കിയെന്നും സുഹൃത്തിന്റെ സഹായത്തോടെ സക്കീര്‍ ഹുസൈന്‍ എന്നായാളാണ് കുട്ടിയെ കൊണ്ടുപോയതെന്നും പറഞ്ഞു. ഇങ്ങനെ പത്തു തവണയായി പ്രതി മൊഴി മാറ്റി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി മാര്‍ക്കറ്റ് പരിസരത്ത് കുഴിച്ചു മൂടിയെന്ന് ഒടുവില്‍ സമ്മതിക്കുകയായിരുന്നു.

പ്രാഥമിക ചോദ്യചെയ്യലില്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അസ്ഫാക്ക് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button