Latest NewsNewsTechnology

5ജിയിൽ വിപ്ലവം സൃഷ്ടിച്ച് എയർടെലും ജിയോയും, 8000 നഗരങ്ങളിൽ 5ജി സേവനം ആസ്വദിക്കാം

4ജി നെറ്റ്‌വർക്കിനെക്കാൾ 20 മുതൽ 30 മടങ്ങ് വരെയാണ് 5ജിയുടെ വേഗത

5ജി രംഗത്ത് അതിവേഗം മുന്നേറി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ എയർടെലും ജിയോയും. 5ജിയിലൂടെ ഡിജിറ്റൽ വിപ്ലവത്തിലേക്കാണ് ഇരു ടെലികോം ഓപ്പറേറ്റർമാരും നീങ്ങുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജിയോയും എയർടെലും രാജ്യത്തെ 8000 നഗരങ്ങളിലാണ് 5ജി ലഭ്യമാക്കിയിട്ടുള്ളത്. അതിവേഗ ഡൗൺലോഡ്, തടസമില്ലാത്ത സ്ട്രീമിംഗ് തുടങ്ങിയ നിരവധി സേവനങ്ങളാണ് 5ജിയിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

4ജി നെറ്റ്‌വർക്കിനെക്കാൾ 20 മുതൽ 30 മടങ്ങ് വരെയാണ് 5ജിയുടെ വേഗത. ഡൽഹി, മുംബൈ, വാരണാസി, കൊൽക്കത്ത, നാഥദ്വാര, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, പൂനെ, തിരുമല, വിജയവാഡ, വിശാഖപട്ടണം, ഗുണ്ടൂർ, തിരുവനന്തപുരം, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം 5ജി ലഭ്യമാണ്. 5ജി സേവനം ഉറപ്പുവരുത്തുന്നതിൽ മുൻപന്തിയിൽ ഉള്ളത് ജിയോയാണ്. 7,500-ലധികം നഗരങ്ങളിൽ ജിയോ 5ജി സേവനം ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, 3000-ലധികം നഗരങ്ങളിൽ മാത്രമാണ് എയർടെൽ 5ജി സേവനം ഉറപ്പുവരുത്തുന്നത്.

Also Read: ഇലക്ട്രിക് വാഹന വിപണിയിൽ മിന്നും താരമാകാൻ ഒല എസ്-1 എയർ എത്തുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button