സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പത്തിരട്ടി വര്‍ധനവ്

7 വര്‍ഷത്തിനുള്ളില്‍ 214 കുട്ടികള്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പത്തിരട്ടി വര്‍ധനവ്. ഏഴു വര്‍ഷത്തിനുള്ളില്‍ 214 കുട്ടികള്‍ കൊല്ലപ്പെട്ടു. ആറര വര്‍ഷത്തിനിടയില്‍ 9604 പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.

Read Also: തടാകത്തിൽ നീന്താനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

2016 മുതല്‍ 2023 മേയ് വരെയുള്ള കണക്കുകളിലാണ് 214 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത്. കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നു എന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്. ഇതില്‍ ഏറെയും ലൈംഗിക അതിക്രമ കേസുകളാണ്.

സ്ത്രീ സുരക്ഷയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന കാലത്താണ് ഏഴു വര്‍ഷത്തിനിടെ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ അടക്കം 214 കുഞ്ഞുങ്ങള്‍ കൊല ചെയ്യപ്പെടുന്നത്. 2016 മുതല്‍ 2023 വരെ 1618 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016ല്‍ 2879 കേസുകളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്.

2008ല്‍ 549 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022 ല്‍ കേസുകളുടെ എണ്ണം 5315 ആയി ഉയര്‍ന്നു. ഈ വര്‍ഷം മെയ് വരെ 2124 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

Share
Leave a Comment