ആലുവയിൽ കണ്ടത് പോലീസ് അനാസ്ഥ: കുഞ്ഞുങ്ങൾക്ക് പോലും രക്ഷ ഇല്ലാത്ത നിലയിലേക്ക് പോകുന്നുവെന്ന് വി ഡി സതീശൻ

എറണാകുളം: ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അഞ്ച് വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആലുവയിൽ കണ്ടത് പോലീസ് അനാസ്ഥയാണെന്നും കുഞ്ഞുങ്ങൾക്ക് പോലും രക്ഷ ഇല്ലാത്ത നിലയിലേക്ക് പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: മകളെ മാപ്പ്, ചാന്ദ്‌നിയെ ജീവനോടെ മാതാപിതാക്കൾക്ക് അരികിൽ എത്തിക്കാനുള്ള ശ്രമം വിഫലമായി: വേദന പങ്കിട്ട് കേരളാ പോലീസ്

ആലുവ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ കുഞ്ഞുണ്ടായിരുന്നു. കണ്ടുപിടിക്കാമായിരുന്നു. പോലീസിന്റേത് കൃത്യമായ അനാസ്ഥയാണ്. കുഞ്ഞുങ്ങൾക്ക് പോലും രക്ഷ ഇല്ലാത്ത നിലയിലേക്ക് പോകുന്നു. ആലുവ അത്ര വലിയ നഗരം ഒന്നുമല്ല. അവിടെയൊന്ന് കറങ്ങി പരിശോധന നടത്താൻ പോലീസിന് കഴിഞ്ഞില്ല. പോലീസിനെ അമിതമായി ദുരുപയോഗം ചെയ്യുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പോലീസ് ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍, സ്വകാര്യഭാഗങ്ങളിലും മുറിവ്

Share
Leave a Comment