
തൃശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരിക്കെ ദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നല്‍കാൻ കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ തീരുമാനം. വൈസ് ചാൻസലർ ഡോ. മോഹനന്‍ കുന്നുമ്മലിന്‍റെ അധ്യക്ഷതയിൽ ചേർന്ന 75ാമത് ഗവേണിങ് കൗൺസിൽ യോഗമാണ് തീരുമാനം എടുത്തത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു ഉള്‍പ്പടെയുള്ള അംഗങ്ങള്‍ യോഗത്തിൽ പങ്കെടുത്തിരുന്നു.
Post Your Comments