അപമാനഭാരം കൊണ്ട് ഇവിടെ ഒരാളുടെയും തലതാഴില്ല, കാരണം ഇത് നടന്നത് No.1കേരളത്തിലാണ്: കുറിപ്പ്

അത് എത്ര വലിയ സിനിമ നടൻ ആയാലും പണച്ചാക്ക് ആയാലും

ആലുവ: അഞ്ച് വയസുകാരിയായ പെൺകുട്ടിയെ അസം സ്വദേശിയായ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ പങ്കുവച്ച പോസ്റ്റ് ചർച്ചയാകുന്നു. പൊന്നുമോളെ ചാന്ദിനി ഒരായിരം മാപ്പ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘ഇവിടെയുള്ള ഒരുത്തനും മിണ്ടില്ല,അപമാനഭാരം കൊണ്ട് ആരുടെയും തല താഴില്ല, കാരണം ഇത് നടന്നത് നമ്പർ വൺ കേരളത്തിലാണ്. ഇവിടുത്തെ സിനിമാക്കാരുടെ ഇൻസ്റ്റാഗ്രാമിൽ ഇന്ന് കണ്ണീർ പുഷ്പങ്ങൾ ഉണ്ടാവില്ല. കാരണം ഈ ക്രൂരത നടന്നത് കേരളത്തിൽ ആണ്. പ്രബുദ്ധ കേരളത്തിൽ ആയതുകൊണ്ട് ആ പെൺകുട്ടിക്ക് വേണ്ടി സംസാരിക്കാൻ ഇവിടുത്തെ സാംസ്‌കാരിക നായകരെന്ന് പറയുന്ന ഇടതുപക്ഷത്തിന്റെ കുഴലൂത്തുകാർ മുന്നോട്ടു വരില്ല. കാരണം കേരളത്തെ കുറിച്ച് സത്യം പറയാൻ തുനിഞ്ഞാൽ കേരളത്തിലെ ഇടത് പക്ഷം പകവീട്ടുമെന്ന ഭയം നാലാൾ അറിയുന്ന ഏവർക്കും ഉണ്ട്. എത്ര വലിയ സിനിമ നടൻ ആയാലും പണച്ചാക്ക് ആയാലും അങ്ങനെ തന്നെയാണ്. പിണറായി ഭരിക്കുന്ന കേരളത്തിൽ മറ്റൊരു ഒറ്റപ്പെട്ട തീവ്രത കുറഞ്ഞ ഒരു സംഭവം കൂടി നടന്നിരിക്കുകയാണ്’- എന്നും പ്രശാന്ത് ശിവൻ കുറിച്ചു.

read also: സംസ്ഥാനത്ത് ബിജെപി പ്രധാന രാഷ്ട്രീയ ശക്തിയായി ഉയരും: അനിൽ കെ ആന്റണി

കുറിപ്പ് പൂർണ്ണ രൂപം

സഹോദരി മാപ്പ് ???
പൊന്നുമോളെ ചാന്ദ്നി ഒരായിരം മാപ്പ്
ഇല്ല ഇവിടെ ഒരുത്തനും മിണ്ടില്ല, കാരണം ഇത് നടന്നത് No.1 കേരളത്തിലാണ്.
അപമാനഭാരം കൊണ്ട് ഇവിടെ ഒരാളുടെയും തലതാഴില്ല,
കാരണം ഇത് നടന്നത് No.1കേരളത്തിലാണ്.
ഇവിടുത്തെ സിനിമാക്കാരുടെ ഇൻസ്റ്റാഗ്രാമിൽ ഇന്ന് കണ്ണീർ പുഷ്പങ്ങൾ ഉണ്ടാവില്ല. കാരണം ഈ ക്രൂരത നടന്നത് കേരളത്തിൽ ആണ്.
പാലക്കാട് വാളയാറിൽ.
ഇടുക്കി വണ്ടിപ്പെരിയാറിൽ.
ഇപ്പോൾ ആലുവയിലും

ഇനിയും എത്ര പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ കൊഴിഞ്ഞുവീഴേണ്ടത്
പ്രബുദ്ധ കേരളത്തിൽ ആയതുകൊണ്ട് നിനക്ക് വേണ്ടി സംസാരിക്കാൻ ഇവിടുത്തെ സാംസ്കാരിക നായകരെന്ന് പറയുന്ന ഇടതുപക്ഷത്തിന്റെ കുഴലൂത്തുകാർ മുന്നോട്ടു വരില്ല.
കാരണം കേരളത്തെ കുറിച്ച് സത്യം പറയാൻ തുനിഞ്ഞാൽ കേരളത്തിലെ ഇടത് പക്ഷം പകവീട്ടുമെന്ന ഭയം നാലാൾ അറിയുന്ന ഏവർക്കും ഉണ്ട്.

അത് എത്ര വലിയ സിനിമ നടൻ ആയാലും പണച്ചാക്ക് ആയാലും.
സത്യത്തിൽ സത്യം പറയാനും ജനാധിപത്യ മാർഗ്ഗത്തിൽ പ്രതിഷേധിക്കാനും കഴിയാത്ത ഈ അവസ്ഥയല്ലേ ഫാസിസം എന്ന് പറയുന്നത്. ഭരിക്കുന്ന തംബ്രാന് കോപമുണ്ടാവുമോ എന്നുള്ള ഭയം നിമിത്തം സത്യത്തെ മറച്ചു പിടിക്കുന്നതിന് അല്ലെ ഏകാധിപത്യം എന്നു പറയുന്നത് ?
മാധ്യമങ്ങൾ എന്ത് പറയണം എന്ത് പറയരുത് എന്ന് നിയമാവലി ഉണ്ടാക്കി തിട്ടൂരം ഇറക്കുന്നത് അല്ലെ അടിയന്തിരാവസ്ഥ ?

ഇതല്ലേ ഹിറ്റ്ലറും മാവോയും സ്റ്റാലിനും എല്ലാം ചെയ്തത് ?
പിണറായി ഭരിക്കുന്ന കേരളത്തിൽ
മറ്റൊരു ഒറ്റപ്പെട്ട തീവ്രത കുറഞ്ഞ ഒരു സംഭവം കൂടി.
പൊന്നുമോളെ മാപ്പ് ???

Share
Leave a Comment