
സംസ്ഥാനത്തെ തെരുവ് കച്ചവടക്കാർക്ക് സഹായഹസ്തവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്കാണ് എസ്ബിഐ രൂപം നൽകിയിരിക്കുന്നത്. കുടുംബശ്രീ മിഷനുമായി സഹകരിച്ച് ‘പ്രധാനമന്ത്രി സ്വനിധി വായ്പമേള’ എന്ന പേരിലാണ് വായ്പ അനുവദിക്കുന്നത്. പരമാവധി 80,000 രൂപ വരെയാണ് വായ്പയായി അനുവദിക്കുക. ഉപഭോക്താക്കൾക്ക് 7 ശതമാനം വരെ പലിശ സബ്സിഡി ലഭ്യമാണ്.
കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐ പ്രത്യേക വായ്പ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 10,000 രൂപയും, രണ്ടാമത്തെ ഘട്ടത്തിൽ 20,000 രൂപയും, മൂന്നാമത്തെ ഘട്ടത്തിൽ 50,000 രൂപയുമാണ് വായ്പയായി ലഭിക്കുക. ഓരോ ഘട്ടത്തിലും കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നവർക്കാണ് അടുത്തഘട്ട വായ്പ അനുവദിക്കുകയുള്ളൂ. വായ്പ ലഭിക്കുന്നതിനായി ആധാർ കാർഡ്, ഫോട്ടോ, തെരുവ് കച്ചവടക്കാരാണെന്ന് തെളിയിക്കുന്ന നഗരസഭ രേഖ എന്നിവയാണ് സമർപ്പിക്കേണ്ടത്.
Post Your Comments