Latest NewsKeralaNews

നെല്ല് സംഭരണം: സപ്ലൈകോയും കേരള ബാങ്കും ധാരണയായി

തിരുവനന്തപുരം: കർഷകർക്ക് നെല്ലിന്റെ സംഭരണ വില ഭാവിയിൽ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് സപ്ലൈകോയും കേരള ബാങ്കും സഹകരിച്ച് മുന്നോട്ട് പോകാൻ ധാരണയായി. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

Read Also: റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലെത്താൻ അസമിനെ ഇടനാഴിയാക്കി: ഹിമന്ത ശർമ്മ

നെല്ലിന്റെ സംഭരണ വില വിതരണം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണറും സപ്ലൈകോയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറും കേരള ബാങ്ക് ഉന്നത അധികാരികളുമായി ഓഗസ്റ്റ് ഏഴിന് ചർച്ച നടത്തും.

Read Also: പാസ്‌പോർട്ട് ഇല്ലാതെ വിമാന ടിക്കറ്റ് എടുക്കാൻ ശ്രമം: പാക് സ്വദേശിനി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button