മുംബൈ സെൻട്രൽ-സൂറത്ത് ഫ്ലൈയിംഗ് റാണി എക്സ്പ്രസിന്റെ കോച്ച് ഘടന നവീകരിച്ച് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ ആദ്യത്തെ ഹ്രസ്വദൂര അതിവേഗ ട്രെയിൻ കൂടിയാണ് ഫ്ലൈയിംഗ് റാണി എക്സ്പ്രസ്. പടിഞ്ഞാറൻ റെയിൽവേയുടെ രാജ്ഞി എന്നും ഈ ട്രെയിൻ അറിയപ്പെടാറുണ്ട്. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോച്ചുകൾ പരിഷ്കരിക്കാനുള്ള തീരുമാനത്തിലേക്ക് റെയിൽവേ എത്തിയത്.
വെസ്റ്റേൺ റെയിൽവേ സോണാണ് കോച്ചുകളുടെ നവീകരണത്തിന് നേതൃത്വം നൽകിയത്. പവർ കാറുകൾ ഉൾപ്പെടെ 21 കോച്ചുകൾ ഉൾപ്പെടുന്നതാണ് ഫ്ലൈയിംഗ് റാണി എക്സ്പ്രസ്. എസി ചെയർകാറിന്റെ 2 കോച്ചുകളും, സെക്കന്റ് ക്ലാസ് സിറ്റിംഗിന്റെ 10 കോച്ചുകളും, ജനറൽ സെക്കന്റ് ക്ലാസിന്റെ 8 കോച്ചുകളുമാണ് നവീകരിച്ചിരിക്കുന്നത്. ഇവയിൽ എസി ചെയർകാർ, സെക്കന്റ് ക്ലാസ് ചെയർ എന്നീ കോച്ചുകൾ റിസർവ്ഡ് ആണ്. അതേസമയം, സെക്കന്റ് ക്ലാസ് ചെയർകാർ, ജനറൽ സെക്കന്റ് ക്ലാസ് എന്നിങ്ങനെ മൂന്ന് കോച്ചുകൾ മാത്രമാണ് അൺറിസർവ്ഡ് ആയിട്ടുള്ളത്. 4 മണിക്കൂറും 40 മിനിറ്റും കൊണ്ട് 263 കിലോമീറ്റർ ദൂരമാണ് ഫ്ലൈയിംഗ് റാണി എക്സ്പ്രസ് സഞ്ചരിക്കുന്നത്.
Also Read: ഭാര്യയെ കൊലപ്പെടുത്തി: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Post Your Comments