Latest NewsKeralaNews

വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: പിടിച്ചെടുത്തത് ഒരു കോടി രൂപ വില വരുന്ന സ്വർണ്ണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒരു കോടി രൂപ വില വരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സോക്‌സിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ചായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. കോഴിക്കോട് കൈതപ്പോയിൽ സ്വദേശി ഷാജീറാണ് അറസ്റ്റിലായത്.

Read Also: ആലുവയിൽ കണ്ടത് പോലീസ് അനാസ്ഥ: കുഞ്ഞുങ്ങൾക്ക് പോലും രക്ഷ ഇല്ലാത്ത നിലയിലേക്ക് പോകുന്നുവെന്ന് വി ഡി സതീശൻ

ദോഹയിൽ നിന്നുള്ള വിമാനത്തിലാണ് ഇയാൾ കണ്ണൂരിലെത്തിയത്. അതേസമയം, ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വർണ്ണവും അധികൃതർ പിടിച്ചെടുത്തിരുന്നു.

Read Also: കേരളത്തിൽ ജോലിയ്ക്ക് എത്തുന്ന അതിഥി തൊഴിലാളികളുടെ യാതൊരു വിവരങ്ങളും സർക്കാരിന്റെ പക്കലില്ല: കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button