News

ഇളം കള്ള് പോഷക സമൃദ്ധമാണെന്ന് മുഖ്യമന്ത്രി

വിനോദസഞ്ചാര കേന്ദ്രത്തിലെ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും കൊടുക്കാൻ തീരുമാനിച്ചത് നാടൻ കള്ള്

കണ്ണൂര്‍: ഇളം കള്ള് പോഷക സമൃദ്ധമാണെന്നും കള്ളിനെ കുറിച്ച്‌ അറിയുന്നവര്‍ക്കെല്ലാം അക്കാര്യം അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ജില്ല വികസന സെമിനാറിന്റെ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

‘വിനോദസഞ്ചാര കേന്ദ്രത്തിലെ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും നമ്മുടെ നാടൻ കള്ള് കൊടുക്കാനാണ് തീരുമാനിച്ചത്. ചെത്തിക്കഴിഞ്ഞ ഉടനെയുള്ള കള്ളാണ് നല്‍കുക. കള്ളിനെ കുറിച്ച്‌ അറിയുന്നവര്‍ക്കെല്ലാം അക്കാര്യം അറിയാം. അപ്പോഴത് വലിയ ലഹരി മൂത്തതായിരിക്കില്ല,’ പിണറായി വിജയൻ പറഞ്ഞു.

മുംബൈ സെൻട്രൽ-സൂറത്ത് ഫ്ലൈയിംഗ് റാണി എക്സ്പ്രസിന്റെ കോച്ച് ഘടന നവീകരിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കള്ള് നൽകുന്നതിനെ ചില ന്യായങ്ങള്‍ പറഞ്ഞ് ചിലര്‍ എതിര്‍ക്കുകയാണെന്നും അക്കാര്യങ്ങളെല്ലാം പിന്നീട് ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാകാര്യവും മദ്യനയത്തില്‍ പറയണമെന്നില്ലെന്നും നയം നടപ്പാക്കുമ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button