ന്യൂഡൽഹി: സംസ്ഥാനത്ത് ബിജെപി പ്രധാന രാഷ്ട്രീയ ശക്തിയായി ഉയരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. കഴിഞ്ഞ ഒൻപത് വർഷംകൊണ്ട് അതുല്യവും അതിശക്തമാവുമായ മുന്നേറ്റമാണ് പാർട്ടിയ്ക്ക് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. വരും വർഷങ്ങളിൽ കേരളത്തിലും പാർട്ടിയുടെ മുന്നേറ്റം കാണാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും. പാർട്ടി കേരളത്തിൽ നിരവധി സീറ്റുകൾ നേടുമെന്നും വലിയ വോട്ട് ഷെയർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അനിൽ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നദ്ദ പുറത്തുവിട്ട പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടികയിലാണ് അനിലും ഇടംപിടിച്ചത്. അതേസമയം, ബിജെപി ദേശീയ ഉപാധ്യക്ഷനായി എ പി അബ്ദുള്ളകുട്ടി തുടരും. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനായ അനിൽ ആന്റണി ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽ നിന്നാണ് അനിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്
Post Your Comments