Latest NewsNewsIndia

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, യുവാവിനെ തേടി പാകിസ്ഥാനിലേക്ക് പോകാനൊരുങ്ങി പതിനാറുകാരി: വിമാനത്താവളത്തിൽ പിടിയിൽ

ജയ്പൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ലാഹോർ സ്വദേശിയെ കാണാൻ പാകിസ്ഥാനിലേക്ക് പോകാനിറങ്ങിയ പതിനാറുകാരി പിടിയിൽ. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ, രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ ജയ്പൂർ വിമാനത്താവളത്തിൽവച്ചാണ് പിടികൂടിയത്. വിസയില്ലാതെയാണ് പെൺകുട്ടി വിമാനത്താവളത്തിലെത്തിയത്.

അധികൃതർ ചോദ്യം ചെയ്തപ്പോൾ, പാകിസ്ഥാൻ സ്വദേശിനിയായ താൻ ഇന്ത്യയിലുള്ള അമ്മായിയുടെ കൂടെ താമസിക്കാൻ വന്നതാണെന്നും അവരോട് പിണങ്ങി തിരിച്ച് പോകുകയാണെന്നും പെൺകുട്ടി മറുപടി നൽകി. ഇതു വിശ്വസിക്കാതെ അധികൃതർ വിശദമായി ചോദ്യം ചെയ്തതോടെ സത്യാവസ്ഥ പുറത്ത് വരികയായിരുന്നു.

ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി എഎംഡി, ലക്ഷ്യം ഇതാണ്

പാകിസ്ഥാൻ സ്വദേശിയായ യുവാവിനെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു എന്നും, ഇയാളെ കാണാനാണ് പോകുന്നതെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെ അധികൃതർ പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button