Latest NewsKeralaNews

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിനിരയായി: സ്ഥിരീകരണവുമായി പോലീസ്

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരി പീഡനത്തിന് ഇരയായെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടിയെ പ്രതി അസ്ഫാക് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട അഞ്ച് വയസുകാരി ചാന്ദ്‌നിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉള്ളതായി ഡിഐജി നേരത്തെ അറിയിച്ചിരുന്നു. കുട്ടിയുടെ കഴുത്തിലടക്കം മുറിവുകളുണ്ട്.

Read Also: മകളെ മാപ്പ്, ചാന്ദ്‌നിയെ ജീവനോടെ മാതാപിതാക്കൾക്ക് അരികിൽ എത്തിക്കാനുള്ള ശ്രമം വിഫലമായി: വേദന പങ്കിട്ട് കേരളാ പോലീസ്

ഇന്നലെയാണ് ബിഹാർ ബിഷാംപർപുർ സ്വദേശികളുടെ  അഞ്ചു വയസുകാരിയായ മകളെ അസ്ഫാക് തട്ടിക്കൊണ്ട് പോയത്. സ്‌കൂൾ അവധിയായതിനാൽ കുട്ടികൾ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പോലീസിന്റെ പിടിയിലാകുന്നതിന് മുമ്പ് തന്നെ ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിക്കുകയായിരുന്നു.

Read Also: ഒരു പിഞ്ചു കുഞ്ഞിനെ എങ്ങനെയാണ് കൊന്ന് ചാക്കില്‍ കെട്ടി താഴ്ത്താന്‍ കഴിയുന്നത്? ഇവനൊക്കെ മനുഷ്യനാണോ? അഞ്ജു പാര്‍വതി

shortlink

Related Articles

Post Your Comments

Related Articles


Back to top button