കൊല്ലം: കുളത്തൂപ്പുഴയില്‍ 15 കാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികള്‍ പിടിയില്‍. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന് എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. പിന്നീട് പീഡന ദൃശ്യങ്ങള്‍ ഭാര്യ പകർത്തി.
READ ALSO: തിരുവനന്തപുരത്ത് നൂതനവും സമഗ്രവുമായ ഗതാഗത പദ്ധതി നടപ്പിലാക്കും: വി ശിവൻകുട്ടി
മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങൾ ആവശ്യക്കാർക്ക് മുന്‍കൂര്‍ പണം നല്കി ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയായിരുന്നു. നിരവധി പേരാണ് ഇവരില്‍ നിന്ന് പീഡന ദൃശ്യങ്ങള്‍ വാങ്ങിയിട്ടുള്ളത്. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പൊലീസ് പറയുന്നു.
വിഷ്ണുവിനെ പെണ്‍കുട്ടി ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. സ്വന്തം ചിത്രങ്ങളും ദൃശ്യങ്ങളും പരസ്പരം അയച്ചു നല്കി സൗഹൃദം തുടങ്ങി. ചെങ്ങന്നൂര്‍ സ്വദേശിയായ സ്വീറ്റിയെ വിവാഹം കഴിച്ചതിന് ശേഷവും വിഷ്ണു പെണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നു. ബി.കോം കാരിയായ സ്വീറ്റിയെക്കൊണ്ട് ട്യൂഷൻ എടുപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. പിന്നീട് ഭര്‍ത്താവുമൊന്നിച്ചിട്ടുള്ള പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ആവശ്യക്കാര്‍ക്കെത്തിക്കുകയായിരുന്നു. ഗൂഗിള്‍ പേ വഴി വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയായിരുന്നു കച്ചവടമെന്ന് പൊലീസ് പറയുന്നു.
Post Your Comments