ഉത്തർപ്രദേശിൽ ഭർത്താവിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് കോടാലി കൊണ്ട് വെട്ടിമുറിച്ച് അഞ്ച് കഷ്ണങ്ങളാക്കിയ ശേഷം മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. ഗജ്‌റൗള മേഖലയിലെ ശിവനഗർ സ്വദേശിയായ 55 കാരനായ റാം പാലാണ് മരിച്ചത്.
ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ആയിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. ഇയാളുടെ മകന്‍ അച്ഛനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. കുറച്ചുനാളുകളായി റാം പാലിന്റെ സുഹൃത്തിനൊപ്പമായിരുന്നു ഇയാളുടെ ഭാര്യ ദുലാരോ ദേവി കഴിഞ്ഞിരുന്നത്. ഒരു മാസത്തിന് ശേഷം ഭാര്യ തിരിച്ച് വീട്ടിലെത്തി. ഈ സമയം മകൻ ജോലി ആവശ്യത്തിനായി മറ്റൊരിടത്തായിരുന്നു. മകനെ വിളിച്ച് അച്ഛനെ കാണാനില്ലെന്ന് യുവതി അറിയിച്ചു.
ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെ സംശയം തോന്നി പൊലീസ് ദുലാരോ ദേവിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തി. ഉറങ്ങിക്കിടക്കുമ്പോള്‍ കട്ടിലില്‍ കെട്ടിയിട്ടാണ് താൻ ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് ഇവർ മൊഴി നൽകി. കനാലില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറ പുരണ്ട വസ്ത്രങ്ങളും മെത്തയും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.
Post Your Comments