ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. രാവിലെ അൽപം നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരുന്നതെങ്കിലും, പിന്നീട് ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 106.32 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 66,120.20-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 13.82 പോയിന്റ് നഷ്ടത്തിൽ 19,646.05-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കൻ ഓഹരികൾ കാഴ്ചവെക്കുന്ന മോശം പ്രകടനം ആഗോളതലത്തിൽ തന്നെ നിരാശയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇതോടെ, മിക്ക ഏഷ്യൻ സൂചികകളും സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്.
ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സ്, നിഫ്റ്റി തുടങ്ങിയവ നഷ്ടത്തിലേക്ക് വീണെങ്കിലും, നിഫ്റ്റി മിഡ്ക്യാപ് 0.55 ശതമാനവും, സ്മോൾക്യാപ് 0.19 ശതമാനവും നേട്ടം കൈവരിച്ചിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ്, എൻടിപിസി തുടങ്ങിയവയുടെ ഓഹരികളാണ് സെൻസെക്സിൽ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചത്. അതേസമയം, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസെർവ്, ടാറ്റാ മോട്ടോഴ്സ്, ടിസിഎസ്, എച്ച്.സി.എൽ ടെക്, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി.
Also Read: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു: മധ്യവയസ്‌കൻ പിടിയിൽ
Post Your Comments