KannurNattuvarthaLatest NewsKeralaNews

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ സ​ണ്‍​ഷേ​ഡ് ത​ക​ര്‍​ന്നു വീ​ണ് ബം​ഗാ​ള്‍ സ്വ​ദേ​ശിക്ക് ദാരുണാന്ത്യം

ചി​രം​ജി​ത്ത് ബ​ര്‍​മ​ന്‍ (30) ആ​ണ് മ​രി​ച്ച​ത്

ഇ​രി​ക്കൂ​ർ: നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ സ​ണ്‍​ഷേ​ഡ് ത​ക​ര്‍​ന്നു ​വീ​ണ് ബം​ഗാ​ള്‍ സ്വ​ദേ​ശി മ​രി​ച്ചു. ചി​രം​ജി​ത്ത് ബ​ര്‍​മ​ന്‍ (30) ആ​ണ് മ​രി​ച്ച​ത്.

Read Also : മു​ക്ക​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം വീ​ണ് അപകടം: ഡ്രൈ​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​യി​ലൂ​രി​ല്‍ വ്യാഴാഴ്ച ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കു​യി​ലൂ​രി​ലെ കാ​ളാം​വ​ള​പ്പി​ൽ വി​ജി​ലി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ സ​ൺ​ഷേ​ഡി​നെ താ​ങ്ങി​നി​ർ​ത്തി​യ തൂ​ൺ മാ​റ്റു​ന്ന​തി​നി​ടെ ചി​ര​ഞ്ജി​ത്തി​ന്‍റെ ത​ല​യി​ലേ​ക്കു കോ​ൺ​ക്രീ​റ്റ് സ്‌​ളാ​ബ് ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ചി​ര​ഞ്ജി​ത്തി​നെ ഒ​പ്പ​മു​ള്ള​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തുടർന്ന്, ഇ​രി​ട്ടി​യി​ൽ​ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സ​ൺ​ഷേ​ഡ് സ്ളാ​ബ് മാ​റ്റി​യ​ശേ​ഷ​മാ​ണ് ചി​ര​ഞ്ജി​ത്തി​നെ പു​റ​ത്തെ​ടു​ത്ത​ത്. ഉടൻ തന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : നിത്യ സീരിയലിലെത്തിയത് 6 മാസം മുൻപ്, ബിനുവുമായി പരിചയപ്പെട്ടത് മീൻവിൽക്കാൻ വന്നപ്പോൾ

ഇ​രി​ക്കൂ​ർ പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. മൃതദേഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button