ThiruvananthapuramLatest NewsKeralaNattuvarthaNews

നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: ‘ഫാന്‍റം പൈലി’പിടിയിൽ

ഫാന്‍റം പൈലി എന്നുവിളിക്കുന്ന ഷാജിയാണ് അറസ്റ്റിലായത്

തിരുവനന്തപുരം: വർക്കലയിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാള്‍ പൊലീസ് പിടിയിൽ. ഫാന്‍റം പൈലി എന്നുവിളിക്കുന്ന ഷാജിയാണ് അറസ്റ്റിലായത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ക്കല സ്വദേശി തൗഫീഖിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടുപേര്‍ക്കൊപ്പം ബൈക്കിലെത്തിയാണ് ഷാജി തൗഫീഖിന്റെ കഴുത്തിൽ വെട്ടാന്‍ ശ്രമിച്ചത്. കൈകൊണ്ട് തടഞ്ഞതിനാൽ രക്ഷപ്പെട്ടു. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഷാജിയെന്ന് പൊലീസ് പറഞ്ഞു.

Read Also : താരനെ നിയന്ത്രിക്കാൻ ഈ ഹെയർ മാസ്ക് ഉപയോ​ഗിക്കൂതാരനെ നിയന്ത്രിക്കാൻ ഈ ഹെയർ മാസ്ക് ഉപയോ​ഗിക്കൂ

സംഭവത്തിന് ശേഷം കോട്ടയം ഇളമ്പ്രക്കാട് വനത്തിലൊളിച്ച ഷാജിയെ വര്‍ക്കല പൊലീസാണ് പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയായ ഫാന്റം പൈലി കാപ്പ പ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. കഴിഞ്ഞ മാസം 19 നാണ് ജയില്‍ മോചിതനായത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button