Latest NewsKeralaNews

ക്രൂരമായി മര്‍ദിച്ചു, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു: ഭാര്യ ‘കൊന്നു കുഴിച്ചുമൂടിയ’ നൗഷാദ് രക്ഷപ്പെട്ടത് അടുത്ത ദിവസം

തിരിച്ചെത്തിയ നൗഷാദ് ഭാര്യയ്ക്കൊപ്പം പോകാൻ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി

പത്തനംതിട്ട: ഭാര്യ ‘കൊന്നു കുഴിച്ചുമൂടിയ’ നൗഷാദ് തിരിച്ചെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട കലഞ്ഞൂര്‍ നൗഷാദിനെ കാണാതാകുന്നതിന് മുൻപ് വാടക വീട്ടില്‍ വച്ച്‌ ഒന്നര വര്‍ഷം മുൻപ് ഭാര്യ അഫ്സാനയും സുഹൃത്തുക്കളും മര്‍ദ്ദിച്ചിരുന്നു. തുടർന്ന് അവശനിലയിലായ നൗഷാദിനെ അവര്‍ അവിടെ ഉപേക്ഷിച്ച്‌ പോവുകയായിരുന്നു.

READ ALSO: പ്രിൻസിപ്പൽ നിയമനം: ആർ ബിന്ദു ഇടപെട്ട സംഭവം സത്യപ്രതിജ്ഞ ലംഘനം, മന്ത്രിയുടെ രാജി എഴുതി വാങ്ങണമെന്ന് ചെന്നിത്തല

മരിച്ചെന്നു കരുതിയാകാം നൗഷാദിനെ അവർ ഉപേക്ഷിച്ചു പോയതെന്നു പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന പൊലീസിനു മൊഴി നല്‍കിയത്. എന്നാല്‍ അവശനിലയിലായ നൗഷാദ്, പിറ്റേദിവസം രാവിലെ ബോധം വീണതിന് പിന്നാലെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

തിരിച്ചെത്തിയ നൗഷാദ് ഭാര്യയ്ക്കൊപ്പം പോകാൻ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി. മര്‍ദനത്തില്‍ പരാതിയില്ലെന്നും മക്കളെ തിരികെ വേണമെന്നു ആവശ്യവും നൗഷാദ് ഉയർത്തിയിട്ടുണ്ട്. ഭാര്യയുടെ ആള്‍ക്കാര്‍ സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നും അതിനാല്‍ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നും നൗഷാദ് മൊഴി നല്‍കി.

shortlink

Related Articles

Post Your Comments


Back to top button