ആല്‍വാർ: നെറ്റിയില്‍ കുറിതൊട്ട് സ്കൂളില്‍ വന്നതിന് ഹിന്ദു വിദ്യാര്‍ത്ഥിയെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചതായി പരാതി. രാജസ്ഥാനിലെ ആല്‍വാറിലുള്ള ഒരു സര്‍ക്കാര്‍ സ്കൂളില്‍, കുറിയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിവച്ച സംഘര്‍ഷം മാതാപിതാക്കളും വിഷയം ഏറ്റുപിടിച്ചതോടെ വന്‍ കലാപത്തിന് തിരിതെളിയുകയായിരുന്നു. തുടർന്ന്, സ്ഥലത്ത് വന്‍ പൊലീസ് കാവൽ ഏര്‍പ്പെടുത്തി.
കുറിതൊട്ട് സ്കൂളില്‍ വന്നതിന്റെ പേരില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ ശുഭം രജ്പുത്തിനെയാണ് ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥികൾ ആക്രമിച്ചത് . സംഭവത്തില്‍ ശുഭത്തിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായ പ്രശ്നം പുറത്തറിഞ്ഞതോടെ സ്കൂളിലേക്ക് ആളുകള്‍ ഇരച്ചെത്തി കലാപസാഹചര്യം ഉടലെടുത്തു.
എട്ടോളം മുസ്ലീം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് ശുഭം രജ്പുത്ത് പറയുന്നത്. പ്രിന്‍സിപ്പലിനോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍, ഇവര്‍ തന്നെ ബലമായി പിടിച്ചുനിര്‍ത്തി കുറി മായ്ച്ചുകളഞ്ഞെന്നും വിദ്യാര്‍ത്ഥി പറയുന്നു. തന്റെ കുടുംബത്തോടും ഇസ്ലാം മതം സ്വീകരിക്കാന്‍ ഇവരില്‍ ചിലര്‍ പറഞ്ഞുവെന്നും ശുഭം രജ്പുത്ത് പൊലീസിനോട് വ്യക്തമാക്കി.
Post Your Comments