ബംഗളൂരു: വീടിന് മുന്നിലെ പാർക്കിംഗ് ബുദ്ധിമുട്ട് ഉണ്ടാക്കി എന്നാരോപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാർ അയൽക്കാരൻ തടഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ നടന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ ബെംഗളൂരുവിലെ വസതിക്ക് എതിർവശത്ത് താമസിക്കുന്ന നരോത്തം എന്നയാളാണ് കാർ തടഞ്ഞത്.
മുഖ്യമന്ത്രിയുടെ വീട്ടിലെത്തുന്ന സന്ദർശകരുടെ കാറുകൾ പാർക്കിംഗ് ചെയ്യുന്നത് ഇദ്ദേഹത്തിന്റെ വീടിന് മുന്നിലാണ്. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയുടെ കാർ തടഞ്ഞത്. ‘മുഖ്യമന്ത്രിയെ കാണാൻ വരുന്നവർ വാഹനങ്ങൾ എല്ലായിടത്തും പാർക്ക് ചെയ്യുന്നതിനാൽ എനിക്കും കുടുംബത്തിനും വാഹനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടാണ്. കഴിഞ്ഞ 5 വർഷമായി ഈ അവസ്ഥയുണ്ട്. ഞങ്ങൾ മടുത്തു,’ നരോത്തം വ്യക്തമാക്കി.
‘എനിക്കെതിരെ കേസെടുക്കണം’: ആവശ്യവുമായി വിനായകൻ
അയൽവാസിയുടെ പരാതി കേട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ തന്നെ പരിശോധിച്ച് പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുവരെ ഔദ്യോഗിക ബംഗ്ലാവിൽ താമസം തുടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവായി താമസിച്ചു തുടങ്ങിയ പഴയ വീട്ടിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും കഴിയുന്നത്.
Post Your Comments