മദ്യത്തിനായി പ്രതിദിനം കോടികൾ ചെലവഴിച്ച് മലയാളികൾ. 2021 മെയ് മുതൽ 2023 മെയ് വരെയുള്ള കണക്കുകൾ പ്രകാരം, 31,912 കോടി രൂപയുടെ വിദേശ മദ്യമാണ് മലയാളികൾ കുടിച്ചുതീർത്തത്. അളവ് അടിസ്ഥാനപ്പെടുത്തുമ്പോൾ ഏകദേശം 41,68,60,913 ലിറ്റർ മദ്യം. പ്രതിദിനം മദ്യം വാങ്ങുന്നതിന് മാത്രമായി 50 ലക്ഷം കോടിയോളം രൂപ മലയാളി ചെലവഴിക്കുന്നുണ്ട്. ഒരു ദിവസം 6 ലക്ഷം ലിറ്റർ മദ്യമാണ് വാങ്ങുന്നത്.
വിദേശ മദ്യത്തിന് പുറമേ, 3,051 കോടി വില വരുന്ന 16,67,23,621 ലിറ്റർ ബിയറും വൈനും ഇക്കാലയളവിൽ വിറ്റുപോയിട്ടുണ്ട്. പ്രതിദിനം 4.36 കോടി വില വരുന്ന 2,38,189 ലിറ്റർ ബിയറും വൈനുമാണ് മലയാളികൾ വാങ്ങുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാന സർക്കാരിന് നികുതി ഇനത്തിൽ മാത്രം ബെവ്കോ നൽകിയത് 24,539.72 കോടി രൂപയാണ്. പ്രതിമാസ നികുതിയായി 1,022 കോടി രൂപയോളമാണ് സർക്കാർ ഖജനാവിലേക്ക് എത്തുന്നത്. 2023 മെയ് മാസത്തിനു ശേഷമുള്ള കണക്കുകൾ ഇതുവരെ ഓഡിറ്റ് ചെയ്തിട്ടില്ല.
Post Your Comments