കൊല്ലം: വീട്ടുപറമ്പിൽ കടന്ന് അനുവാദമില്ലാതെ ആക്രിസാധനങ്ങൾ പെറുക്കുന്നത് ചോദ്യം ചെയ്തതിന് വീട്ടുടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഒമ്പതു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കിളികൊല്ലൂർ പുളിയത്ത്മുക്ക് ഇലവന്തിയിൽ വീട്ടിൽ വിജയകുമാറിനെ ആണ് (52) വിവിധ വകുപ്പുകൾ പ്രകാരം കോടതി ശിക്ഷിച്ചത്. കൊല്ലം അഡീഷനൽ അസി. സെഷൻസ് ജഡ്ജി അരുൺ എം. കുരുവിള ആണ് ശിക്ഷ വിധിച്ചത്.
ഇളമ്പള്ളൂർ ഡാൽമിയ ജങ്ഷന് സമീപമുള്ള വരമ്പേൽ പുത്തൻവീട്ടിൽ ആണ് അക്രമം നടന്നത്. വീട്ടുടമസ്ഥനെ കമ്പിവടികൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിക്കുകയായിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് ആറ് സാക്ഷികളെ വിസ്തരിച്ചു. ഒമ്പത് രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ. നിയാസ് ഹാജരായി.
Post Your Comments