
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജോത്സ്യന്‍ അറസ്റ്റില്‍. വിമുക്ത ഭടനായ വൈക്കം ടിവി പുരം സ്വദേശി സുദര്‍ശന്‍ (56) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ 2022 നവംബര്‍ മുതല്‍ ഇയാള്‍ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.
read also: റിപ്പോർട്ടറിൽ തന്നെയുണ്ട്, മറിച്ചൊരു മാറ്റം ഇപ്പോൾ ചിന്തയിലില്ല: ഡോ. അരുൺകുമാർ
വിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊന്നുകളയുമെന്നും ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വിവരം കൂട്ടുകാരികളോട് പറഞ്ഞു. അവര്‍ മുഖേന വിവരം അറിഞ്ഞ സ്‌കൂള്‍ അധികൃതരാണ് വൈക്കം പൊലീസിലും പട്ടികജാതി വകുപ്പിലും ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ജൂലായ് 12ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
കേസ് എടുത്തതിനു പിന്നാലെ ഒളിവില്‍ പോയിരിക്കുകയായിരുന്നു സുദര്‍ശന്‍.
Post Your Comments