ഈരാറ്റുപേട്ട: പെരിയൻമലയിൽ കൂറ്റൻ പാറ താഴേക്ക് പതിച്ച് ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. രണ്ടു വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്.
തലനാട് ഗ്രാമപഞ്ചായത്ത് അടുക്കത്തിനു സമീപം ആണ് സംഭവം. സമാന സാഹചര്യത്തിൽ നിരവധി പാറകളാണ് ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ, റവന്യു, കൃഷി, പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Post Your Comments