കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളൂർ കോരക്കാല കോളനിയിൽ കൊല്ലക്കാട് വീട്ടിൽ അഭിജിത്ത് അശോകനെ(20)യാണ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി തട്ടിക്കൊണ്ടുപോയി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു.
വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശാന്ത് കുമാർ കെ.ആർ, സി.പി.ഒമാരായ രാജേഷ് കെ.എം, ശ്യാം എസ്.നായർ, സലമോൻ, നീതു ഗോപി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Comment